പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിയില്‍ കറുത്ത വസ്ത്രമണിഞ്ഞെത്തിയവര്‍ക്ക് വിലക്ക്; വിലക്ക് പ്രതിഷേധം ഭയന്ന്

single-img
29 December 2016

 


ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ റാലിയില്‍ കറുത്ത വസ്ത്രമണിഞ്ഞെത്തിയവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം ഭയന്നാണ് കറുത്ത ഷര്‍ട്ടോ ജാക്കറ്റോ ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനം നല്‍കേണ്ടെന്ന് സംഘാടകര്‍ പൊലീസിന് നിര്‍ദേശം നല്‍കിയതെന്ന് കരുതുന്നു.

ഡെറാഡൂണിലെ ഗാന്ധി പാര്‍ക്കിലായിരുന്നു റാലി. കൊടുംതണുപ്പില്‍ ജാക്കറ്റ് ഉപേക്ഷിക്കേണ്ടിവന്നതുമൂലം പലരും ബുദ്ധിമുട്ടി. ജാക്കറ്റ് ഉപേക്ഷിച്ചും ഏറെ പ്രവര്‍ത്തകര്‍ മോഡിയുടെ പ്രസംഗം കേട്ടു. സമ്മേളനനഗരിക്ക് പുറത്ത് ജാക്കറ്റ് സൂക്ഷിക്കാന്‍ പാര്‍ട്ടി സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. തണുത്ത് വിറച്ച് പലരും അവശരായിരുന്നു.