കോണ്‍ഗ്രസിലെ പോര്; വിമർശനങ്ങൾ പറയേണ്ട വേദിയിൽ പറയണം;ഹൈക്കമാന്‍ഡ് പരസ്യപ്രസ്താവന വിലക്കി.

single-img
28 December 2016


ന്യൂഡൽഹി∙ കോൺഗ്രസിൽ പരസ്യപ്രസ്താവന പാടില്ലെന്ന് ഹൈക്കമാൻഡ്. വിമർശനങ്ങൾ പറയേണ്ട വേദിയിലാണ് പറയേണ്ടതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം മുകുൾ വാസ്നിക് അറിയിച്ചു. സംസ്ഥാനത്തെ കോൺഗ്രസിലുണ്ടായ സംഭവവികാസങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദിയിലാണ് പറയേണ്ടത്. പ്രശ്‌ന പരിഹാരത്തിന് അതിന്റേതായ സംവിധാനം പാര്‍ട്ടിയിലുണ്ട്. അല്ലാതെ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ തന്നെയാണ് ബാധിക്കുകയെന്നും മുകള്‍ വാസ്‌നിക്ക് ചൂണ്ടിക്കാട്ടി. പരസ്യ പ്രസ്താവനകളെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തെ പറ്റി പാര്‍ട്ടി അന്വേഷിക്കുമെന്നും മുകള്‍ വാസ്‌നിക് പറഞ്ഞു.