അസാധുവാക്കിയ 1000, 500 രൂപ നോട്ടുകൾ കൈവശം വെച്ചാല്‍ നാലു വര്‍ഷം തടവ്:ഓർഡിനൻസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി

single-img
28 December 2016

money_6

അസാധുവാക്കപ്പെട്ട 500,1000 നോട്ടുകള്‍ 2017 മാര്‍ച്ച് 31 ന് ശേഷവും കൈവശം വെക്കുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു തീരുമാനമെടുത്തത്.ഇതനുസരിച്ച് മാര്‍ച്ച് 31 ന് ശേഷം 10,000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ കൈവശം വയ്ക്കുകയോ കൈമാറ്റം ചെയ്യുന്നതും കുറ്റമാകും.ഇത്തരം കേസുകള്‍ മുന്‍സിപ്പല്‍ മജിസ്ട്രേട്ടുമാര്‍ക്ക് ശിക്ഷ വിധിക്കാന്‍ അധികാരമുണ്ടാകും.
അസാധുവാക്കിയ 10 നോട്ടിലധികം (പരമാവധി പതിനായിരം രൂപ) കൈവശം വച്ചാൽ നാലു വർഷം തടവും പിഴയുമാണ് ശിക്ഷയെന്നാണു സൂചന.ഡിസംബര്‍ 31 വരെയാണ് അസാധുനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയം.