തന്റെ മരണം ഉറപ്പായിക്കഴിഞ്ഞെന്നും ഗുണ്ടകളെ അയച്ചത് മുരളീധരനെന്നും ഉണ്ണിത്താന്‍;ദൗര്‍ഭാഗ്യകരമെന്ന് മുരളീധരന്‍

single-img
28 December 2016

collash

കൊല്ലം: തനിക്കെതിരെയുണ്ടായതു വധശ്രമമാണെന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍. കെ. മുരളീധരനാണു ഗുണ്ടകളെ അയച്ചത്. പണ്ടും ഇതുതന്നെയാണു മുരളീധരന്‍ ചെയ്തത്. തന്‍റെ ജീവന്‍ അപകടത്തിലാണെന്നും ആക്രമണം ഇനിയും ഉണ്ടാകാമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.കൊല്ലം ഡിസിസി ഓഫീസിനു മുന്നില്‍ കൈയേറ്റ ശ്രമമുണ്ടായതിനു പിന്നാലെയാണു രൂക്ഷ പ്രതികരണവുമായി ഉണ്ണിത്താൻ രംഗത്ത് വന്നത്.

ഇതില്‍ക്കൂടുതല്‍ ആളുകളെ കൂട്ടി തിരിച്ചടിക്കാന്‍ തനിയ്ക്കറിയാമെന്നും എന്നാല്‍ അതിന് സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. താന്‍ പണ്ട് തീറ്റിപ്പോറ്റിയ ഗുണ്ടകളൊന്നും മരിച്ചിട്ടില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ മരണം ഉറപ്പായിക്കഴിഞ്ഞു. ഉണ്ണിത്താനെ വധിക്കുമെന്നു മുരളീധരൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2004ൽ തിരുവനന്തപുരത്തു നടന്ന ആക്രമണത്തിന്റെ നേർപകർപ്പാക്കാണ് ഇവിടെയും നടന്നത്. രണ്ടുസംഭവങ്ങളിലും ജാതകബലം കൊണ്ടാണു താൻ രക്ഷപ്പെട്ടത്. മുരളീധരനെ വിർമശിച്ചവരെല്ലാം ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട്. ടി.എച്ച്. മുസ്തഫയയെയും എം.പി. ഗംഗാധരനെയും ആക്രമിച്ച മുരളി ഗുണ്ടാത്തലവനാണ്. ഇവനെയൊക്കെ കോൺഗ്രസുകാരനെന്നു വിളിക്കാനാകുമോ? ഗുണ്ടാആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നെന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ താൻ അറിയിച്ചിരുന്നു. മുരളീധരനും പിണറായി വിജയനും തമ്മിലുള്ള ബന്ധം കൊണ്ടായിരിക്കാം പൊലീസ് വന്നില്ല.ജീവിച്ചിരിക്കുന്നിടത്തോളം കോൺഗ്രസിനുവേണ്ടി താൻ ശബ്ദിച്ചുകൊണ്ടിരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങല്‍ നിര്‍ഭാഗ്യകരമെന്ന് കെ മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. ഉണ്ണിത്താന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ചരടുവലികളുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രശ്‌നത്തില്‍ നേതാക്കള്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.