ടി.പിയുടെ കൊലപാതകത്തില്‍ മിണ്ടാതിരുന്ന എം ടി ഇപ്പോള്‍ സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണു എം.ടി ക്കെതിരെ വിമര്‍ശനങ്ങളുമായി ബി.ജെ.പി

single-img
28 December 2016
എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി. നോട്ട് അസാധുവാക്കിയ നടപടിയില്‍ എംടി യുടെ പ്രസ്താവന നല്ല ഉദേശ്യത്തോടെയല്ല. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെ കേരളം നടുങ്ങിയ പല ഘട്ടങ്ങളിലും മൗനം പാലിച്ച എംടി ഇപ്പോള്‍ സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് പരിശോധിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ കോഴിക്കോട്ട് പറഞ്ഞു.
നോട്ട് നിരോധനം ജനങ്ങളെ പ്രയാസപ്പെടുത്തുന്നു എന്നാണ് എം.ടി.അഭിപ്രായപ്പെട്ടത്.വടകര മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച എം.ടി.യുടെ രചനാലോകം എന്ന ദേശീയസെമിനാറിന്റെ ഭാഗമായ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുമ്പോളാണ് എം.ടി ഇത്തരത്തില്‍ പ്രതികരിച്ചത്.