തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പിന്നില്‍ പാക് ഹാക്കര്‍മാര്‍

single-img
28 December 2016

 

tvm-airport-website-hacked

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. കാശ്മീരി ചീറ്റ എന്നറിയപ്പെടുന്ന പാക് സൈബര്‍ ആക്രമണ സംഘമാണ് സൈറ്റ് ഹാക്ക് ചെയ്തത്. അതേസമയം ഇന്ന് രാവിലെ ഒമ്പത് മണിയോടെ സൈറ്റ് പൂര്‍വ സ്ഥിതിയിലെത്തി.

മെസ് വിത് ദി ബെസ്റ്റ്, ഡൈ ലൈക്ക് റെസ്റ്റ് എന്നീ സന്ദേശങ്ങളാണ് വെബ്‌സൈറ്റില്‍ ഹാക്കര്‍മാര്‍ അപ്പ്‌ലോഡ് ചെയ്തിരുന്നത്. റായ്പൂര്‍ ഐഐഎംഎസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും ഇതേ സംഘമാണ്. ഈ വര്‍ഷം നിരവധി ഇന്ത്യന്‍ സൈറ്റുകളുടെ നേര്‍ക്കാണ് പാക് ഹാക്കര്‍മാരുടെ ആക്രമണമുണ്ടായത്.

കൊച്ചി വിമാനത്താവളത്തിന്റെ സൈറ്റും ഹാക്ക് ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഈ വാര്‍ത്ത തെറ്റാണെന്ന് പിന്നീട് വ്യക്തമായി.