രാഹുല്‍ പശുപാലനും രശ്മിയും വീണ്ടും സജീവമാകുന്നു; ഒരു വര്‍ഷത്തിന് ശേഷം ഫേസ്ബുക്ക് അപ്‌ഡേഷനുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് പ്രതികള്‍

single-img
27 December 2016

 

rahul-pashupalan

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ കുരുങ്ങിയ ചുംബന സമര നേതാവ് രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും ഒരു വര്‍ഷത്തിന് ശേഷം സമൂഹ മാധ്യമത്തില്‍ വീണ്ടും സജീവമാകുന്നു. രാഹുല്‍ തന്റെ പഴയ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ സജീവമാക്കിയപ്പോള്‍ രശ്മി പുതിയ അക്കൗണ്ട് ആണ് തുടങ്ങിയത്.

കേസില്‍ കുടുങ്ങുന്നതിന് മുമ്പ് 2015 നവംബര്‍ 17നായിരുന്നു രാഹുല്‍ അവസാനമായി ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. ഫറൂഖ് കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കരുതെന്ന് നിയമം വന്നതിനെ കുറിച്ചായിരുന്നു ആ പോസ്റ്റ്. പിന്നീട് ജയിലില്‍ വച്ച് രാഹുല്‍ ഫേസ്ബുക്ക് ഉപയോഗിച്ചതായും മറ്റും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇന്നലെ താനും രശ്മിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുകയായിരുന്നു രാഹുല്‍. രശ്മിയും ഇതേ ചിത്രം തന്നെയാണ് പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്. അതേസമയം താന്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന മറ്റൊരു ചിത്രം രശ്മി കവര്‍ ചിത്രമായും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ജയിലില്‍ നിന്ന് ഇറങ്ങിയിട്ടും രാഹുലും രശ്മിയും അതുവരെയും തങ്ങള്‍ നിറഞ്ഞി നിന്നിരുന്ന സമൂഹമാധ്യമങ്ങളില്‍ സജീവമാകാത്തത് ഏറെ ചര്‍ച്ചയായിരുന്നു.