യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു; പ്രതിപക്ഷമെന്ന നിലയില്‍ പരാജയപ്പെട്ടെന്ന് ലീഗും

single-img
27 December 2016

 

et

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പിന്നാലെ മുസ്ലിം ലീഗും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിമര്‍ശിച്ച് രംഗത്ത്. പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫ് പരാജയമാണെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതിയംഗം ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

യോഗം ചേരല്‍ മാത്രമാണ് ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ അടുത്ത യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ യുഡിഎഫിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും രംഗത്തെത്തിയിരുന്നു. റേഷന്‍ മുടങ്ങിയ വിഷയം പോലും സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കാട്ടാന്‍ യുഡിഎഫിന് സാധിച്ചിട്ടില്ലെന്നാണ് ജോണി നെല്ലൂര്‍ പറഞ്ഞത്.