പുതുവത്സര ദിനത്തില്‍ കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടി വേണ്ടെന്ന് പോലീസ്;രാത്രി 10ന് ശേഷം മദ്യം വിളമ്പാൻ പാടില്ല.

single-img
26 December 2016

4561_5_main

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ ഹോട്ടലുകളില്‍ ഡി.ജെ പാര്‍ട്ടിക്ക് നിയന്ത്രണമേര്‍പ്പെടുത്തി പോലീസ്. രാത്രി 10 മണിക്ക് ശേഷം മദ്യസ്ത്ക്കാരം പാടില്ലെന്നും പോലീസ് വ്യക്തമാക്കി. ഡിജെ പാർട്ടികളിൽ വ്യാപകമായ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് കർശന നിയന്ത്രണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. പുതുവർഷത്തോടനുബന്ധിച്ച് ഹോട്ടലുകളിൽ വലിയ ഹാളുകളിലും ഡിജെ പാർട്ടികൾ അനുവദിക്കില്ല. തുറന്ന സ്റ്റേജുകളിൽ നിയന്ത്രിതമായി പാർട്ടികൾ നടത്താം. വലിയ ശബ്ദത്തിലുള്ള പാട്ടും നൃത്തവും അനുവദിക്കില്ല. രാത്രി 10ന് ശേഷം മദ്യം വിളമ്പാൻ പാടില്ല. പാർട്ടികളിൽ മയക്കുമരുന്ന ഉപയോഗിക്കുന്നില്ലെന്ന് സംഘാടകർ തന്നെ ഉറപ്പുവരുത്തണമെന്നും ആഘോഷങ്ങളിൽ ഷാഡോ പോലീസിന്റെ നിയന്ത്രണവും പരിശോധനയും ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു.

വര്‍ണശബളമായ പുതുവത്സര ആഘോഷത്തെ ഒരുതരത്തിലും എതിര്‍ക്കില്ലെന്നും എന്നാല്‍ ആഘോഷങ്ങള്‍ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും കൊച്ചി സിറ്റി പോലീസ് പറയുന്നു. അതേസമയം ഇതിനകം തന്നെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുള്‍പ്പെടെ ഡി.ജെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രഖ്യാപിക്കുകയും ബുക്കിങ് തുടങ്ങുകയും ചെയ്തിട്ടുണ്ട്.