കോൺഗ്രസിന്റെ നേതൃത്ത്വത്തിൽ നാളെ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ വാർത്ത സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന്​ സി.പി.എം

single-img
26 December 2016

sitharam-yechuri

 

ആസുത്രണം നടത്താതെയാണ് വാർത്ത സമ്മേളനം നടത്തുന്നതെന്ന്ആരോപിച്ച് നാളെ കോൺഗ്രസിന്റെ നേതൃത്ത്വത്തിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ വാർത്ത സമ്മേളനത്തിൽ നിന്ന് സിപിഎം വിട്ട് നിൽക്കും.16 പാർട്ടികൾ പെങ്കടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത്രയും പാർട്ടികൾ പെങ്കടുക്കില്ല. പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായാൽ അപ്പോൾ പ്രക്ഷോഭം എങ്ങനെ വേണമെന്ന് സി.പി.എം തീരുമാനിക്കുമെന്നും ആ സമയത്ത് മറ്റ് പ്രതിപക്ഷ പാർട്ടികളെയും സമീപിക്കുമെന്ന് യെച്ചൂരി പറഞ്ഞു.

നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി പ്രതിപക്ഷ പാർട്ടികളെ സംയുക്ത വാർത്ത സമ്മേളനത്തിന് ക്ഷണിച്ചത്.