തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി- 5 വിജയകരമായി പരീക്ഷിച്ചു.

single-img
26 December 2016

agni-5_650x400_71482721510

ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ വീലർ ദ്വീപിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു പരീക്ഷണം നടന്നത്. മിസൈലിന്‍റെ നാലാമത്തെ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായത്. 5000 കിലോമീറ്റര്‍ ദൂരം എത്താന്‍ ശേഷിയുള്ള മിസൈലിന് ഒരു ടണ്‍ ഭാരമുള്ള ആണവ യുദ്ധോപകരണങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. മിസൈലിന് 17 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും അമ്പത് ടണ്‍ ഭാരവുമുണ്ട്.

വിപുലമായ ഗതിനിയന്ത്രണസംവിധാനവും, വളരെ ഉയർന്ന കൃതകൃത്യതയും അഗ്നി-5 ന്റെ പ്രത്യേകതയാണ്. കൃത്യമായ ലക്ഷ്യത്തിന്റെ ഏതാനും മീറ്ററുകൾക്കപ്പുറം ഇതിന്റെ ലക്ഷ്യം തെറ്റില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

അഗ്നിയുടെ പരിധിയിൽ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും വരും. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും. ചൈന,ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലൻഡ്, മലേഷ്യ, പാക്കിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ,ഇറാൻ, ഇറാഖ്, ഈജിപ്‌ത്, സിറിയ, സുഡാൻ, ലിബിയ, റഷ്യ, ജർമനി, യുക്രെയ്‌ൻ, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങൾ അഗ്നിയുടെ പരിധിയിൽ വരും