ഉത്തരകൊറിയയില്‍ ക്രിസ്മസ് നിരോധിച്ച് കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉൻ;പകരം തന്റെ മുത്തശ്ശിയെ ആരാധിക്കാൻ ആജ്ഞ

single-img
26 December 2016

image_update_imgഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്‍ രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചു.പകരം ഏകാദിപതിയായ കിംഗ് ജോംഗ് ഉന്നിന്റെ മുത്തശ്ശിയുടെ പിറന്നാളായിരിക്കും ആഘോഷിക്കപ്പെടുക. 1919ലെ ക്രിസ്‌മസ് ദിനത്തിൽ ജനിച്ച തന്റെ മുത്തശ്ശിയുടെ പിറന്നാളാണ് ഈ ദിവസം ആഘോഷിക്കപ്പെടേണ്ടതെന്ന് അറിയിച്ചു കൊണ്ടാണു കിം രാജ്യത്ത് ക്രിസ്‌മസ് നിരോധിച്ചത്.
ഉത്തരകൊറിയയുടെ ആദ്യ ഏകാദിപതിയായ കിം II-സംഗിന്റെ ഭാര്യയായ ഇവർ 1949ൽ ദുരൂഹസാഹചര്യത്തിലാണ് കൊല്ലപ്പെട്ടത്. 2014ൽ അതിർത്തിയിൽ ദക്ഷിണകൊറിയ വന്പൻ ക്രിസ്‌മസ് മരം നാട്ടാൻ പോകുന്നു എന്ന വാർത്ത വന്നതിനെ തുടർന്ന് ക്രിസ്‌മസ് ആഘോഷങ്ങൾക്ക് എതിരെ കിം രംഗത്തെത്തിയിരുന്നു. 1950ലാണ് രാജ്യത്ത് ക്രിസ്‌തുമത വിശ്വാസിക്കളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ട് വന്നത്. ക്രിസ്‌തുമതത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ പേരിൽ പതിനായിരകണക്കിന് പേരാണ് ജയിലിൽ കഴിയുന്നത്.

ഉത്തരകൊറിയയിലെ 70,000ത്തോളം വരുന്ന ക്രിസ്ത്യന്‍ വിശ്വാസികളെ ബാധിക്കുന്നതാണ് കിം പ്രഖ്യാപിച്ച പുതിയ നിയമം.