പ്രതിപക്ഷത്തിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ;കേരളത്തില്‍ പ്രതിപക്ഷമില്ല.

single-img
26 December 2016

K Muraleedharan 2011 minister kerala
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സി.പി.എം തന്നെ എന്ന അവസ്ഥയാണെന്ന് മുരളീധരന്‍ പറഞ്ഞു.സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടെന്ന് പറഞ്ഞ മുരളീധരൻ, ഒരു സമരം പോലും നടത്താൻ പ്രതിപക്ഷത്തിനു സാധിക്കുന്നില്ലെന്നു കുറ്റപ്പെടുത്തി

ഒറ്റക്കെട്ടെന്നു പറഞ്ഞ് മറ്റൊന്നു പ്രവർത്തിക്കുന്നവർ പാർട്ടിയിലും മുന്നണിയിലുമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.യു.ഡി.എഫ് മന്ത്രിമാര്‍ ചെയ്യാത്ത കുറ്റത്തിന് വരെ വിമര്‍ശിച്ചിരുന്നു. എല്‍.ഡി.എഫ് മന്ത്രിമാര്‍ ചെയ്ത തെറ്റിന് പോലും വിമര്‍ശനവുമില്ല സമരവുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തനം പ്രസ്താവനയില്‍ മാത്രം ഒതുങ്ങുന്നു. സര്‍ക്കാരിന്റെ ഭരണപരാജയം തുറന്നുകാട്ടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണെന്നും കെ.മുരളീധരൻ കുറ്റപ്പെടുത്തി.