എം.എം മണിയെ മന്ത്രിസഭയിൽനിന്നും പുറത്താക്കണമെന്ന് വി.എസ് അച്യുതാനന്ദൻ

single-img
26 December 2016

vs-and-mm-mani

എം.എം മണിയെ മന്ത്രിസഭയിൽനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.ക്രിമിനൽ കേസിൽ പ്രതിയായവർ മന്ത്രിസഭയിൽ തുടരുന്നത് ശരിയല്ലെന്ന് വി.എസ് ചൂണ്ടിക്കാട്ടി

 

സിപിഎം സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് വി.എസ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.മണി മന്ത്രിസഭയിൽ തുടരുന്നത് നീത്യന്യായ വ്യവസ്‌ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ വി.എം സുധീരനും മണിയെ മന്ത്രിസഭയിൽനിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.