തിരുവല്ല ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ വൻ കവർച്ച;പഴയതും പുതിയതുമായ നോട്ടുൾപ്പടെ കവർന്നത് 27 ലക്ഷം രൂപ .

single-img
26 December 2016

bank-robbery-3
തിരുവല്ലയിലെ തുകലശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയ നോട്ടുകളുമടക്കം 27 ലക്ഷം രൂപ കവര്‍ന്നു. ബാങ്കിന്റെ മറ്റ് ശാഖകളിലേക്ക് നല്‍കുന്നതിനായി സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടതായാണ് വിവരം.

ബാങ്കിനു പിന്നിലെ ജനൽകമ്പി വളച്ച് അകത്തു കടന്ന മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ലോക്കർ തുറന്നതെന്നാണ് പോലീസ് നിഗമനം.