ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ സമയം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണെന്ന് പുതിയ പഠനറിപ്പോര്‍ട്ട്.

single-img
26 December 2016

1456286878_gujarat-village-bans-mobile-phones-for-unmarried-women1

രാജ്യത്ത് ഏറ്റവും കൂടുതല്‍ സമയം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണെന്ന് പുതിയ പഠനറിപ്പോര്‍ട്ട്.ടെലിവിഷനെപ്പോലും പിന്തള്ളിയാണു ഉപയോഗത്തിൽ സ്മാർട്ട് ഫോണുകൾ മുന്നിലെത്തിയത്.മൊബൈല്‍ മാര്‍ക്കറ്റിംഗ് അസോസിയേഷന്‍റെ മാര്‍ക്കറ്റ് റിസര്‍ച്ച് വിഭാഗമായ കാന്താര്‍ ഐഎംആര്‍ബിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതനുസരിച്ച് ഒരു ഉപയോക്താവ് ശരാശരി മൂന്നു മണിക്കൂര്‍ തന്‍റെ സ്മാര്‍ട്ട്‌ഫോണില്‍ സമയം ചെലവിടുന്നു. 2015ലേക്കാളും 55 ശതമാനം വര്‍ധനയാണിത്.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ഇരട്ടി സമയം സ്മാര്‍ട്ട്‌ഫോണില്‍ ചെലവഴിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, പുരുഷന്മാരേക്കാളും 80 ശതമാനം അധികം ഫേസ്ബുക്കില്‍ ചെലവഴിക്കുന്നതും സ്ത്രീകള്‍ തന്നെ.

വിനോദത്തേക്കാളും അധികം ആളുകള്‍ ഇപ്പോള്‍ ഷോപ്പിംഗിനായി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നു.മൊബൈല്‍ വഴിയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ധിച്ചു.സോഷ്യല്‍ മീഡിയയും മെസേജിംഗ് ആപ്പുകളുമാണ് ഉപയോഗത്തില്‍ മുന്നില്‍. മൊത്തം സമയത്തിന്‍റെ 50 ശതമാനം ഈ വിഭാഗമാണ് അപഹരിക്കുന്നത്.