തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് സിനിമയോടുള്ള ആദരമാണ്; സിനിമയ്ക്ക് മുമ്പുള്ള ദേശീയഗാനം എതിര്‍ക്കപ്പെടേണ്ട ഒന്നല്ലെന്നും മോഹന്‍ലാല്‍

single-img
24 December 2016

mohanlal

തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് സിനിമയോടുള്ള ആദരവ് പ്രകടിപ്പിക്കല്‍ കൂടിയാണെന്ന് മോഹന്‍ലാല്‍. സിനിമയ്ക്ക് മുമ്പ് ദേശീയഗാനം ആലപിക്കുന്നത് എതിര്‍ക്കപ്പെടേണ്ട ഒന്നല്ലെന്നും നടന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തിയറ്ററില്‍ ദേശീയ ഗാനം ആലപിക്കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും വിവിധ മേഖലകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മോഹന്‍ലാല്‍ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ലാല്‍ എഴുതിയ ബ്ലോഗ് വിവാദമായിരുന്നു. മദ്യഷോപ്പിലും സിനിമ തിയറ്ററുകള്‍ക്ക് മുന്നിലും ആരാധനാലയങ്ങള്‍ക്ക് മുന്നിലും വരിനില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പ്പമെങ്കിലും വരി നിന്നാല്‍ കുഴപ്പമില്ലെന്നാണ് ലാല്‍ എഴുതിയത്. സിനിമാരംഗത്ത് നിന്നുപോലും ഇതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദേശീയഗാന വിവാദത്തിലും ലാല്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.