ഗിന്നസ് ലക്ഷ്യമിട്ട് ഏറ്റവും വലിയ സാന്റാക്ലോസ് ഒരുങ്ങുന്നു; 105 അടി ഉയരമുള്ള സാന്റ നെയ്യാറ്റിന്‍കരയില്‍

single-img
24 December 2016

santa

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് കേരളത്തില്‍ ഏറ്റവും ഉയരമുള്ള സാന്റാക്ലോസ് ഒരുങ്ങുന്നു. നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഓലത്താന്നിയിലാണ് 101 അടി ഉയരമുള്ള സാന്റ നിര്‍മ്മിക്കുന്നത്. ഇവിടുത്തെ 3ജി ക്ലബ്ബാണ് ശ്രമകരമായ ഈ ദൗത്യത്തിന് പിന്നില്‍.

നിലവില്‍ ലാറ്റിനമേരിക്കയില്‍ 62.5 അടി ഉയരത്തിലുള്ള സാന്റയാണ് ഏറ്റവും ഉയരമുള്ളത്. 2013ലാണ് ഇത് നിര്‍മ്മിച്ചത്. ലംക ബുക്കിലും ഗിന്നസ് ബുക്കിലും ഇത് ഇടംനേടിയിട്ടുണ്ട്. ഇതിനെ പിന്തുള്ളുക എന്നതാണ് 3ജി ക്ല്ബ്ബ് അധികൃതരുടെ ലക്ഷ്യം. നെയ്യാറ്റിന്‍കരയില്‍ നിര്‍മ്മിക്കുന്ന സാന്റയ്ക്ക് 2.5 ടണ്‍ പൈപ്പ്, 300 കിലോ മെറ്റല്‍ സ്ട്രിപ്പ്, 500 മീറ്റര്‍ വെല്‍വെറ്റ് തുണി എന്നിവ ചെലവായതായി സംഘാടകര്‍ അറിയിച്ചു.

പത്ത് ലക്ഷം രൂപയാണ് ഈ സാന്റയുടെ നിര്‍മ്മാണ ചെലവ്. ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയുന്നത്.