ഉത്തര്‍പ്രദേശില്‍ സ്വകാര്യ ആശുപത്രിയില്‍ 25 കാരിയായ നഴ്‌സ് കൂട്ടബലാത്സംഗത്തിന് ഇരയായി; സൂപ്രണ്ടുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

single-img
23 December 2016

rape3_090414065317_090414080644ഉത്തര്‍പ്രദേശ്: 25 കാരിയായ നഴ്‌സ് ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവം നടന്നത് ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയായ ചന്ദ്രകലയിൽ വച്ച്. സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

തന്നെ ആശുപത്രിയിലെ ഒരു മുറിയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി സൂപ്രണ്ട് ഡോ. കുശാല്‍ പാല്‍, അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ പ്രമോദ്, ഹോസ്പിറ്റലിലെ ജീവനക്കാരനായ രൂപ് കിഷോഷ്, ശ്രീകൃഷ്ണ ഉപാധ്യായ എന്നിവര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. . പെണ്‍കുട്ടിയെ വൈദ്യപരിശോധനയക്കായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചതായും എ.എസ്.പി കുന്‍വര്‍ അനുപം സിങ് പറഞ്ഞു.