മുന്‍ യു.ഡി.എഫ് സര്‍ക്കാരിനു ശങ്കര്‍ റെഡ്ഡിയുടെ നിയമനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
23 December 2016

shankar-reddyതിരുവനന്തപുരം: ശങ്കര്‍ റെഡ്ഡിയുടെ നിയമനവുമായി ബന്ധപ്പെട്ട് മുന്‍ യു.ഡി.എഫ് സര്‍ക്കാരിനു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം. റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയത് സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനമാണെന്നു കോടതി നിരീക്ഷിച്ചു.

ശങ്കര്‍ റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതിനെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയത് ക്രമവിരുദ്ധമായാണെന്നു ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് പായിച്ചിറ നവാസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിനു പ്രത്യുപകാരമായിട്ടാണ് ചട്ടങ്ങള്‍ മറികടന്ന് ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്കെതിരേയാണ് ഹര്‍ജി.