ഈ വർഷത്തെ ജ്‌ഞാനപീഠം പുരസ്കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്

single-img
23 December 2016
ഗംഗ ഘോഷ്

ഗംഗ ഘോഷ്

ന്യൂഡൽഹി: ഈ വർഷത്തെ ജ്‌ഞാനപീഠം പുരസ്കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. ആദിം ലാതഗുൽമോമേയ്, കബീർ അഭിപ്രായ്, മുർഖ് ബാരോ സമാജിക് നായ്, മുഖ് ധേക്കേ ജയ് ബിജ്യപാനേ, ബാബരേർ പ്രതാന എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ.

ഏഴു ലക്ഷം രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 1932 ഫെബ്രുവരി ആറ് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാംഗ്പൂരിലാണ് ശംഖ ഘോഷ് ജനിച്ചത്.

പ്രസിഡൻസി കോളജിൽ നിന്ന് ബിരുദവും കോൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാന്തര ബിരുദവും നേടി. 2011ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച അദ്ദേഹത്തിന് നർസിങ് ദാസ് പുരസ്കാർ (1977), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1977), രബീന്ദ്ര പുരസ്കാർ, സരസ്വതി സമ്മാൻ, വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1999) എന്നിവ ലഭിച്ചിട്ടുണ്ട്.

1960ൽ എഴുത്തുകാരുടെ ശിൽപശാലയിൽ ചേർന്ന അദ്ദേഹം 1992ൽ ജദവ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വിരമിച്ചു.