ഹർദിക് പട്ടേലിനെ ജയ്പുരിലെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റു ചെയ്തു

single-img
23 December 2016

hardikpatel7592ജയ്പൂർ: ഗുജറാത്തിലെ പട്ടേൽ സംവരണ പ്രക്ഷോഭ നായകൻ ഹർദിക് പട്ടേൽ അറസ്റ്റിൽ. ജയ്പുരിലെ വിമാനത്താവളത്തിൽ വച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.

തന്റെ ജീവനു ഭീഷണിയുള്ളതിനാൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് പട്ടേൽ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ നിർദേശപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നു പോലീസ് അറിയിച്ചെന്നും ഹർദിക് പട്ടേൽ കൂട്ടിച്ചേർത്തു.

എന്നാൽ പട്ടേലിനെ അറസ്റ്റു ചെയ്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്തെത്തി. രാജസ്‌ഥാൻ സർക്കാർ പട്ടേലിനെ ഉടൻ വിട്ടയയ്ക്കണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.