സഹാറയില്‍ നിന്നും പണം വാങ്ങിയവരില്‍ മോഡി മാത്രമല്ല; മോഡി ഗംഗയെപ്പോലെ പരിശുദ്ധനാണെന്ന് പറഞ്ഞ രവിശങ്കര്‍ പ്രസാദും ഉണ്ട്

single-img
22 December 2016

mod-prasad

സഹാറ ഗ്രൂപ്പില്‍ നിന്നും പണം വാങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും. നേരത്തെ ലിസ്റ്റില്‍ നരേന്ദ്ര മോഡിയുടെ പേരുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചപ്പോള്‍ മോഡി ഗംഗാ നദിയെ പോലെ പരിശുദ്ധനാണെന്ന് പറഞ്ഞത് രവിശങ്കര്‍ പ്രസാദ് ആണ്.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ട പട്ടികയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വരെ പേരുകളുണ്ട്. രവിശങ്കര്‍ പ്രസാദ് സഹാറ ഗ്രൂപ്പില്‍ നിന്നും 1.25 കോടി രൂപ വാങ്ങിയിട്ടുണ്ടെന്ന് രേഖകള്‍ സഹിതമാണ് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ അറിയിച്ചത്. മോഡിയെ പ്രതിരോധിക്കാന്‍ ബിജെപിയ്ക്ക് ഇതിലും നല്ലൊരാളെ കിട്ടാനില്ലെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, എഐസിസി ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗ് എന്നിവരാണ് പട്ടികയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ഇരുവരും 30 ലക്ഷവും 25 ലക്ഷവും വീതം വാങ്ങിയെന്നാണ് രേഖകളില്‍ പറയുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്നും മോഡി പലപ്പോഴായി 50 കോടിയോളം രൂപ കോഴ വാങ്ങിയെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആരോപിച്ചത്. സഹാറ ഗ്രൂപ്പില്‍ നിന്ന് 40 കോടിയാണ് വാങ്ങിയതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.