പണത്തിനായി ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കാന്‍ പറഞ്ഞ സര്‍ക്കാര്‍ പറയുന്നു പച്ചക്കറിയ്ക്ക് വില കൂടിയെങ്കില്‍ വീട്ടില്‍ പോയി കടല കൊറിക്കൂ

single-img
22 December 2016

 

radha-mohan

നോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ ജനതയെ ബാങ്ക് ക്യൂവില്‍ നിര്‍ത്തിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നു പച്ചക്കറിക്ക് വില കൂടിയെങ്കില്‍ വീട്ടില്‍ പോയി കടല കൊറിക്കൂവെന്ന്. കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് ആണ് വിവാദ പ്രസ്താവനയിറക്കിയിരിക്കുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് നട്ടം തിരിഞ്ഞ ജനങ്ങള്‍ പച്ചക്കറിയുടെ ക്രമാധീതമായ വിലക്കയറ്റത്തെ തുടര്‍ന്ന് നട്ടം തിരിഞ്ഞിരിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി വിവാദ പ്രസ്താവന ഇറക്കിയത്. വില കൂടുതലാണെങ്കില്‍ കഴിക്കണ്ട. വീട്ടില്‍ പോയി കടല കൊറിക്കൂ എന്നായിരുന്നു ജനത്തെ പരിഹസിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഉപദേശം.

അതേസമയം മന്ത്രിയുടെ പരിഹാസം കേട്ടുനിന്ന ജനക്കൂട്ടം ചിരിക്കുകയായിരുന്നു ചെയ്തത്. ലൈവ് മിന്റില്‍ കൃഷിയും ഭക്ഷ്യനയവും എന്ന ബീറ്റിനിടെയായിരുന്നു സംഭവം. ഈ പ്രോഗ്രാം അവതരിപ്പിക്കുന്ന സായന്തന്‍ ബേറ ഇതിന്റെ ഓഡിയോ ട്വീറ്റ് ചെയ്തതോടെയാണ് പ്രസ്താവന വിവാദമായത്. മന്ത്രിക്കെതിരെ നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മുമ്പ് കേരളത്തില്‍ ഭക്ഷ്യമന്ത്രിയായിരുന്ന സി ദിവാകരന്‍ അരിയില്ലെങ്കില്‍ മുട്ട വാങ്ങിക്കഴിക്കൂ എന്ന് പറഞ്ഞതും ഏറെ വിവാദമായിരുന്നു.