അധ്യാപകന്‍ ജാതിപ്പേര് വിളിച്ചെന്ന് പരാതി; ആദിവാസി വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും പുറത്താക്കി

single-img
22 December 2016

 

vyshakh

എറണാകുളം ലോ കോളേജില്‍ നടന്ന പരിപാടിക്കിടെ അധ്യാപകന്‍ ജാതിപ്പേര് വിളിച്ചെന്ന് പരാതിപ്പെട്ട ആദിവാസി വിദ്യാര്‍ത്ഥിയ കോളേജില്‍ നിന്നും പുറത്താക്കി. ലോ കോളേജ് വിദ്യാര്‍ത്ഥി വൈശാഖ് ഡി.എസിനെയാണ് അകാരണമായി പുറത്താക്കിയത്.

vyshakh1

അതേസമയം കോളേജിലെ കലാപരിപാടിക്കിടെ വൈശാഖ് അസഭ്യവര്‍ഷം നടത്തിയെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കാരണമായി കാണിച്ചിരിക്കുന്നത്. ഡിസംബര്‍ 16ന് ലോ കോളേജില്‍ നടന്ന നയം കോളേജ് ഫെസ്റ്റിവലിനിടെ വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച് സംസാരിച്ച അധ്യാപകന്‍ എസ് എസ് ഗിരിശങ്കറെ വൈശാഖ് ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ ‘നീ എസ്എസി എസ്എടിയല്ലേ എന്റെയും സര്‍ക്കാരിന്റെയും ഔദാര്യത്തിലല്ലേ നീ ജീവിക്കുന്നത്’ എന്ന് ഗിരിശങ്കര്‍ ചോദിച്ചുവെന്നാണ് വൈശാഖിന്റെ പരാതി.

എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് വൈശാഖ് പരാതി നല്‍കിയത്. ഈ പരാതി നിലനില്‍ക്കുമ്പോഴാണ് വൈശാഖിനെ കോളേജില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.

vyshakh2 vyshakh3