പ്രതിപക്ഷത്തെയും പാകിസ്ഥാനെയും ഉപമിച്ച് പ്രധാനമന്ത്രി; ഭീകരരെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നത് പോലെ പ്രതിപക്ഷം കള്ളപ്പണക്കാരെ സംരക്ഷിക്കുന്നു

single-img
22 December 2016

 

modi

വാരാണസി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരു ദശാബ്ദത്തിലധികം സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച മന്‍മോഹന്‍ സിങ് ഒന്നും ചെയ്തില്ലെന്നു മോദി വിമര്‍ശിച്ചു. ഭീകരരെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നതു പോലെയാണ് പ്രതിപക്ഷം കളളപ്പണക്കാരെ സംരക്ഷിക്കുന്നത്. ഭൂകമ്പം ഉണ്ടാകുമെന്ന് പേടിപ്പിച്ച രാഹുല്‍ ഗാന്ധി പ്രസംഗിക്കാനെങ്കിലും പഠിച്ചതില്‍ സന്തോഷമുണ്ട്. യഥാര്‍ഥ ഭൂകമ്പം വരാനിരിക്കുന്നതേയുളളുവെന്നും മോദി ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു

ഇന്ത്യയിലെ 125 കോടി ഇന്ത്യക്കാരില്‍ എനിക്ക് വിശ്വാസമുണ്ട്. നിസ്വാര്‍ഥരായ ജനങ്ങളാണ് ഇന്ത്യയിലുള്ളത്. അവരുടെ അനുഗ്രഹം ലഭിക്കുകയെന്നു പറയുന്നത് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നത് പോലെയാണ്. സര്‍ക്കാര്‍ നടത്തുന്ന ശുചിയാക്കല്‍ യജ്ഞമാണ് നോട്ട് അസാധുവാക്കലിലൂടെയുള്ള കള്ളപ്പണം തടയലെന്നും അദ്ദേഹം അവകാശപ്പെട്ടു.