30 ലക്ഷത്തിന്റെ കള്ളപ്പണവും സ്വര്‍ണവും പിടിച്ചു; തമിഴ്‌നാട്ടിലെ ചീഫ് സെക്രട്ടറിയെ മാറ്റി

single-img
22 December 2016

rama-mohana-rao-tn-cs-551x410

ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കള്ളപ്പണവും അനധികൃതമായി സമ്പാദിച്ച സ്വര്‍ണവും പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ മാറ്റി. പി രാമമോഹന റാവുവിനാണ് സ്ഥാനം നഷ്ടമായത്. പകരം ഗിരിജ വൈദ്യനാഥനെ നിയമിച്ചിട്ടുണ്ട്.

ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ റാവുവിന്റെ വീട്ടില്‍ നിന്നും സെക്രട്ടേറിയറ്റിലെ ഓഫീസില്‍ നിന്നുമായി 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അഞ്ച് കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. മകന്റെയും ബന്ധുക്കളുടെയും വീടുകള്‍ ഉള്‍പ്പെടെ 13 സ്ഥലങ്ങളിലാണ് സിആര്‍പിഎഫിന്റെ റെയ്ഡ് നടന്നത്. അനധികൃത പണമിടപാടുകളുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.

റാവുവിന്റെ ചെന്നൈ അണ്ണാനഗര്‍ വെസ്റ്റിലുള്ള വീട്, മകന്‍ വിവേകിന് തിരുവാണ്‍മിയൂരിലുള്ള വീട് എന്നിവിടങ്ങിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. ശേഖര്‍ റെഡ്ഡിയും വിവേകും തമ്മില്‍ 17 കോടിയോളം രൂപയുടെ അനധികൃത പണമിടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റെയ്ഡ് വിവരം രഹസ്യമായി സൂക്ഷിക്കാനായി സംസ്ഥാന പോലീസിന് പകരം അര്‍ദ്ധ സൈന്യത്തിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്.