പോലീസ് സംഘടനകള്‍ ഒന്നും ചെയ്യുന്നില്ല; സ്ഥാനകയറ്റം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വനിതാ പൊലീസുകാര്‍ പ്രത്യേക സംഘടന രൂപീകരിക്കുന്നു

single-img
22 December 2016

 

women_police

തിരുവനന്തപുരം:സ്ഥാനകയറ്റം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വനിതാ പൊലീസുകാര്‍ പ്രത്യേക സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുന്നു. തങ്ങളുടെ സ്ഥാനക്കയറ്റത്തിനായി നിലവിലുള്ള പൊലീസ് സംഘടനകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.

1991ലാണ് പി.എസ്.സി വഴി കേരളത്തിലെ ആദ്യ വനിതാ ബാറ്റാലിയനെ റിക്രൂട്ട് ചെയ്യുന്നത്. 246 പേര് അടങ്ങുന്ന ബാച്ച്. ഇതില്‍ ഒരാള്‍ക്ക് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ മറ്റുചിലര്‍ സിഐയും എസ്‌ഐയുമായി ജോലി ചെയ്യുന്നു. നൂറിലേറെപ്പേര്‍ക്ക് ഇതുവരെ ഒരു സ്ഥാനക്കയറ്റവും ലഭിച്ചിട്ടില്ല. പലര്‍ക്കും സര്‍വീസില്‍നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കി ഉള്ളത്. 91 ബാച്ചിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയാല്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവില്ല. കാരണം പലരും അതില്‍ക്കൂടുതല്‍ ശമ്പളം ഇപ്പോള്‍ തന്നെ വാങ്ങുന്നുണ്ട്. ഈ വിഷയം പ്രധാന വേദികളിലൊക്കെ ഇവര്‍ ഉന്നയിച്ചാണ് എന്നാല്‍ അതിനൊന്നും ഒരു നടപടിയും ഉണ്ടായില്ല. അതിനാലാണ് ഇപ്പോള്‍ സംഘടന രൂപീകരിക്കാന്‍ ആലോചിക്കുന്നത്.