സഹകരണ ബാങ്കുകളില്‍ നടത്തിയ പരിശോധന നല്ല ഉദ്ദേശത്തോടെയല്ല; ഇത് സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമം: മന്ത്രി കടകംപള്ളി

single-img
22 December 2016

 

kadakampally-surendran

സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് നടത്തിയ പരിശോധന നല്ല ഉദ്ദേശത്തോടെയല്ലെന്നും സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

അതേസമയം ഇത്തരത്തിലുള്ള ഏത് പരിശോധനയെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ട്. ഇത്തരം അന്വേഷണങ്ങളെ നമ്മള്‍ ഭയപ്പെടേണ്ടതില്ല. തെറ്റ് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താനും കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും ബിജെപിയും സഹകരണ സംഘങ്ങളെക്കുറിച്ച് നടത്തുന്ന കുപ്രചരണങ്ങള്‍ അവസാനിപ്പിക്കാനും ഇത്തരം അന്വേഷണങ്ങള്‍ ഉപകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.