അസാധു നോട്ടുകൾ നിക്ഷേപിക്കുന്നതിന് നിയന്ത്രണണം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു

single-img
21 December 2016

500-and-1000-rupee-notes-afp_650x400_81478769280

അസാധുവാക്കിയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഡിസംബർ 30 വരെ 5000 രൂപയിൽ കൂടുതലുള്ള പഴയ 500, 1000 രൂപ നോട്ടുകൾ ഒരുതവണ മാത്രമേ ബാങ്കിൽ നിക്ഷേപിക്കാനാകൂ എന്നായിരുന്നു ഉത്തരവ്. നവംബര്‍ 19ലെ നിയന്ത്രണം പിന്‍വലിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കി.

കെ.വൈ.സി. ഉള്ള അക്കൗണ്ടുകളില്‍ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.അയ്യായിരം രൂപയിലധികമുള്ള പഴയ നോട്ടുകൾ നിക്ഷേപിക്കാനെത്തുന്നവർ ഇതു വരെ പണം നിക്ഷേപിക്കാതിരുന്നതിനുള്ള കാരണം ബാങ്ക് ഉദ്യോഗസ്‌ഥരോടു വ്യക്‌തമാക്കണമെന്നും നിക്ഷേപം സംബന്ധിച്ചു രണ്ട് ബാങ്ക് ഉദ്യോഗസ്‌ഥർ നിക്ഷേപകരെ ചോദ്യം ചെയ്യുമെന്നുമെല്ലാം പുതിയ വ്യവസ്‌ഥയിലുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള നിക്ഷേപകരുടെ വിശദീകരണം റിക്കാർഡ് ചെയ്യുമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയിരുന്നു. ഇത്തരത്തിൽ നൽകുന്ന വിശദീകരണം തൃപ്തികരമാണെങ്കിൽ മാത്രമേ ബാങ്കിൽ പണം സ്വീകരിക്കൂ എന്നും സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നു. വിശദീകരണത്തിൽ സംശയം തോന്നിയാൽ തുടർന്നു വിശദമായ പരിശോധനകൾക്കു വിധേയമാക്കാമെന്നും ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലുണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങളാണ് പിൻവലിച്ചത്.

നേരത്തെ : പ്രധാനമന്ത്രി നരേന്ദ്ര മോദി വസ്ത്രം മാറുന്നത് പോലെയാണ് ആർ.ബി.െഎ നിയമങ്ങൾ മാറ്റുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.മുൻ ധധമന്ത്രി പി.ചിദംബരവും ആർ.ബി.െഎയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ആർ.ബി.െഎ പുതിയ നിയമം കൊണ്ടു വരുന്നു അതിന് വിരുദ്ധമായ അഭിപ്രായ പ്രകടനമാണ് ധനമന്ത്രി അരുൺ ജെയ്റ്റിലി നടത്തുന്നത്. ജനം ഇതിൽ ആരെയാണ് വിശ്വസിക്കേണ്ടതെന്നും ചിദംബരം ചോദിച്ചു.