ഇന്ത്യ വിജയിച്ച് മടങ്ങിയപ്പോഴും കളിച്ചുവളര്‍ന്ന മൈതാനത്തില്‍ മുരളി വിജയ് തനിച്ചുനിന്നതെന്തിന്? വീഡിയോ കാണൂ

single-img
21 December 2016

murali-vijay

ചെന്നൈ: ചെന്നൈയില്‍ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ടീം ഇന്ത്യ വിജയിച്ച് മടങ്ങിയപ്പോഴും മുരളീ വിജയ് ഗ്രൗണ്ടില്‍ തന്നെ നിന്നു. ചെപ്പോക്ക് സ്റ്റേഡിയത്തിലെ ക്യൂറേറ്റര്‍മാരോടും ഗ്രൗണ്ട് സ്റ്റാഫിനോടും നന്ദി പറയാതെ മുരളിയ്ക്ക് പോകാന്‍ കഴിയില്ലായിരുന്നു. വര്‍ധ ചുഴലികാറ്റിനെ തുടര്‍ന്ന് തകര്‍ന്ന ഗ്രൗണ്ട് പഴയപടിയാക്കിയത് ഈ സ്റ്റാഫുകളാണ്.

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ അവിസ്മരണീയമായ വിജയങ്ങളിലൊന്ന് സമ്മാനിച്ച ചെപ്പോക്കിലെ സ്റ്റാഫിന് നന്ദി പറയാതെ ചെപ്പോക്കില്‍ നിന്നും മടങ്ങാന്‍ നാട്ടുകാരന്‍ കൂടിയായ മുരളിയ്ക്കാവില്ലായിരുന്നു. കളിച്ചു വളര്‍ന്ന മൈതാനത്തില്‍ സ്റ്റാഫുകള്‍ക്കെല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് മുരളി മടങ്ങിയത്. കെട്ടിപ്പിടിച്ചും നന്ദി പറഞ്ഞും മുരളി ചെപ്പോക്കില്‍ അവിസ്മരണീയ നിമിഷങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

ചുഴലിക്കാറ്റില്‍ സ്റ്റേഡിയത്തിലുണ്ടായ നാശനഷ്ടങ്ങള്‍ ഉടന്‍തന്നെ പുനഃസൃഷ്ടിക്കുവാന്‍ ക്യൂറേറ്റര്‍മാരും ഗ്രൗണ്ട് സ്റ്റാഫുകളുമാണ് മുന്‍കൈ എടുത്തത്. ചുഴലിക്കാറ്റിനേയും കനത്ത മഴയേയും തുടര്‍ന്ന് തണുത്തു പോയ പിച്ചിനെ കല്‍ക്കരി കത്തിച്ച് ചൂട് പകര്‍ന്നാണ് സ്റ്റേഡിയത്തിലെ സ്റ്റാഫുകള്‍ ഡ്രൈയാക്കിയത്.