ഡല്‍ഹിയില്‍ പതിനേഴ് വയസുകാരി കാറിനുള്ളില്‍ വെടിയേറ്റ് മരിച്ചു; സംഭവത്തില്‍ ഒരു സൃഹൃത്തിനെതിരെ അന്വേഷണം തുടങ്ങി

single-img
21 December 2016

 

ഡല്‍ഹിയില്‍ പതിനേഴ് വയസ്സുകാരിക്ക് വെടിയേറ്റ കാര്‍

ഡല്‍ഹിയില്‍ പതിനേഴ് വയസ്സുകാരിക്ക് വെടിയേറ്റ കാര്‍

ന്യൂഡല്‍ഹി: പതിനേഴു വയസുകാരി കാറിനുള്ളില്‍ വെടിയേറ്റു മരിച്ചു. ഡല്‍ഹിയിലെ നജഫ്ഗഡിലായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകിട്ട് ഉച്ചഭക്ഷണത്തിനായി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു പെണ്‍കുട്ടി. വീടിന് സമീപത്ത് വച്ചായിരുന്നു സുഹൃത്ത് പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തത്. മകളും സുഹൃത്തുക്കളുമായി വരുന്ന കാര്‍ താന്‍ കണ്ടെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത്.

വീടിന് സമീപം നിര്‍ത്തിയ കാറില്‍ നിന്നും ഒരു സുഹൃത്ത് ഇറങ്ങി പോയതിന് ശേഷം കാറില്‍ നിന്നും വെടിയൊച്ച കേട്ടെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിന് ശേഷം കാണാതായ ഒരു സുഹൃത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.