മെക്സിക്കോയില്‍ പടക്ക നിര്‍മാണ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു; എഴുപതോളം പേര്‍ക്ക് പരിക്കേറ്റു, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

single-img
21 December 2016

 

bang
മെക്സിക്കോ സിറ്റി: മെക്സിക്കന്‍ തലസ്ഥാനനഗരത്തിന്റെ 32 കിലോമീറ്റര്‍ അകലെയുള്ള സാന്‍ പാബ്ലിറ്റോ പടക്ക നിര്‍മ്മാണ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്ഫോടനത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പല നിറത്തിലുള്ള പടക്കങ്ങള്‍ പൊട്ടിത്തെറിക്കുന്നതും പുക ഉയരുന്നതും കണ്ട ആളുകള്‍ ഭയചകിതരാവുകയും കടകളില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. അപകടത്തില്‍ നിരവധി കടകള്‍ കത്തി നശിക്കുകയും കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീഴുകയും ചെയ്തു.

2005 സെപ്റ്റംബറില്‍ സ്വാതന്ത്രദിനാഘോഷ ചടങ്ങിനിടെയും സാന്‍ പാബ്ലിറ്റോ മാര്‍ക്കറ്റില്‍ സ്ഫോടനമുണ്ടായിരുന്നു. ആ സ്ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.