രാജഗിരി എന്ന വാക്ക് മികവിന്റേതാണ്, ലോകനിലവാരത്തില്‍ കേരളത്തിലെ രാജഗിരി ആശുപത്രിക്ക് ജോയന്റ് കമ്മീഷന്‍ ഇന്റര്‍നാഷണല്‍ അംഗീകാരം

single-img
20 December 2016

unnamed-5

അന്താരാഷ്ട്രതലത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനമികവിന് നല്‍കി വരുന്ന പരമോന്നത ബഹുമതിയായ ജോയ്ന്റ് കമ്മീഷന്‍ ഇന്റര്‍നാഷണല്‍ അംഗീകാരം രാജഗിരി ആശുപത്രിക്ക് ലഭിച്ചു.ജോയിന്റ് കമ്മീഷന്‍ ഇന്റര്‍ നാഷലിന്റെ ആസ്ഥാനമായ അമേരിക്കയിലെ ഷിക്കാഗോയില്‍ വെച്ച് കഴിഞ്ഞ ആഴ്ചയാണ് ഔദ്യോദിക പ്രഖ്യാപനം ഉണ്ടായത്.രാജ്ഗിരി ആശുപത്രിയുടെ എക്‌സിക്യുട്ടീവ് ഡയറ്കടര്‍ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി യാണ് അംഗീകാരം ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ പ്രസിലന്റും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ പോല വിന്‍സലിന്‍ നിന്ന് ഏറ്റ് വാങ്ങിയത്.

ചികിത്സകളില്‍ രോഗികള്‍ക്ക് ആശുപത്രി നല്‍കുന്ന സുരക്ഷിത്തവവും ഫലപ്രദമായ പരിചരണവും കണക്കിലെടുത്ത് നല്‍കുന്ന സുവര്‍ണ മുദ്രയെന്നാണ് ഈ അംഗീകാരം ആഗോളതലത്തില്‍ അറിയപ്പെടുന്നത്.കഴിഞ്ഞ മാസം 21 ാം തീയതി മുതല്‍ 25 വരെ രാജഗിരി ആശുപത്രിയില്‍ ജോസ്ന്റ് കമ്മീഷന്‍ ഇന്റര്‍നാഷലിന്റെ നിരീക്ഷര്‍ നേരിട്ടെത്തി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

അന്താരാഷ്ട്രതലത്തിലെ രോഗികളുടെ സുരക്ഷിതത്വത്തിനു പാലിക്കേണ്ട മാനദണ്ഡങ്ങള്‍,രോഗികളുടെ പരിശോധനയും ചികിത്സയും,അനസ്‌തേഷ്യയും ശസ്ത്രക്രീയകളും മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന രീതി,രോഗികള്‍ക്കും കുടുംബാഗങ്ങള്‍ക്കും ചികിത്സകളെ പറ്റി നല്‍കുന്ന അറിവ് ഗുണനിലവാരത്തിലുള്ള മികവ്,അണുബാധ പ്രതിരോധവും നിയന്ത്രണവുംആശുപത്രിനടത്തിപ്പും നേതൃത്വവും,ജീവനക്കാരുടെ വിദ്യാഭാസവും ്പ്രവര്‍ത്തന പരിചയവും ,വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളിലെ നേട്ടമാണ് രാജഗിരി ആശുപത്രിക്ക് ഈ വിജയം സമ്മാനിച്ചത്.രോഗികളുടെ സുരക്ഷിതത്വത്തിനും ചികിത്സകളിലെ ഗുണനിലവാരത്തിനും രാജഗിരി ആശുപത്രി പുലര്‍ത്തുന്ന പ്രതിബന്ധതയ്ക്കുള്ള അംഗീകാരമാണിതെന്നും ജെ.സി.ഐ.വൈ.പ്രസിഡന്റ് ഡോ.പോള്‍ ചാങ്ങ് അമേരിക്കയില്‍ വെച്ച് നടന്ന് പ്രഖ്യാപന വേളയില്‍ പറഞ്ഞു.

1997 ല്‍ സ്ഥാപിതമായ ജെ. സി. ഐ. ആഗോളതലത്തില്‍ നൂറോളം രാജ്യങ്ങളില്‍ ആരോഗ്യ ചികിത്സാരംഗത്ത് ഗുണ നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചു വരികയാണ്. 2014 ല്‍ ആലുവയില്‍ സി. എം. ഐ. സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച രാജഗിരി ആശുപത്രി ഇതിനോടകം പ്രവര്‍ത്തന മികവിനുള്ള ദേശിയ അഗീകാരമായ എന്‍. എ. ബി. എച്ചും നേടയിട്ടുണ്ട്. അന്താഷ്ട്ര അംഗീകാരം രാജഗിരി നേടിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികള്‍ക്ക് കൂടി വിദഗ്ദ്ധ ചികിത്സ ലഭിക്കു ന്നതിനുള്ള കേന്ദ്രമായി രാജഗിരി ആശുപത്രി മാറും.കേരളത്തില്‍ ലോകനിലവാരമുള്ള ആരോഗ്യസേവനം മിതമായ നിരക്കില്‍ പ്രദാനം ചെയ്യാന്‍ രാജഗിരി ആശുപത്രിക്കു കഴിയും.രാജഗിരി എന്ന വാക്ക് തന്നെ മികവിന്റെ പര്യായമാണ്.