നാദിറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിജിപി;സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു

single-img
20 December 2016

loknath-behera

തിരുവനന്തപുരം: നാദിറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിജിപി. ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശയത്തിന്റെ പേരിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക മാത്രമാണ് ചെയ്തത്. നാദിറിനെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. കമൽ സി ചവറക്കെതിരെയുള്ള 124 എ വകുപ്പ് നിലനിൽക്കില്ലെന്നും ഡിജിപി പറഞ്ഞു.
കസ്റ്റഡിയിലെടുത്ത നദീറിനെ രാവിലെയാണ് വിട്ടയച്ചത് നദീറിനെതിരെ മതിയായ തെളിവില്ലെന്ന് പറഞ്ഞാണ് പോലീസ് വിട്ടയച്ചത്. നദീറിന്റെ അറസ്റ്റ് വിവാദമായ സാഹചര്യത്തിലായിരുന്നു വിട്ടയക്കല്‍ നടപടി.നദീറിനെതിരെ ഇന്നലെ പോലീസ് യു.എ.പി.എ ചുമത്തിയിരുന്നു. ആറളത്ത് മാവോയിസ്റ്റ് സംഘത്തിനൊപ്പം കണ്ടെന്ന് ആദിവാസികള്‍ തിരിച്ചറിഞ്ഞെന്നായിരുന്നു പൊലീസിന്റെ വാദം.

തന്റെ നോവലുകളില്‍ ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് നദീറിനെ(നദി) കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.