നോട്ടുകള്‍ അസാധുവാക്കാന്‍ പാകിസ്ഥാനും ഒരുങ്ങുന്നു.; 5,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രമേയം പാകിസ്ഥാന്‍ സെനറ്റ് പാസാക്കി.

single-img
20 December 2016

1482166056-9157

ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക്ു പിന്നാലെ നോട്ട് അസാധുവാക്കാന്‍ പാകിസ്ഥാനും ഒരുങ്ങുന്നു. നിലവില്‍ വിനിമയം ചെയ്യുന്ന 5,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രമേയം പാകിസ്ഥാന്‍ സെനറ്റ് ഇന്നലെ പാസാക്കി. പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) സെനറ്ററായ ഉസ്മാന്‍ സെയ്ഫുള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.

നിയമ പ്രകാരമുള്ള വിനിമയത്തിനല്ല 5,000ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നത് എന്ന് ഇദ്ദേഹം വാദിച്ചു. കണക്കില്‍ പെടാത്ത സമ്പത്തിന്റെ തോത് കുറയ്ക്കാനും ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം വര്‍ധിപ്പിക്കാനും നോട്ട് അസാധുവാക്കലിലൂടെ സാധിക്കുമെന്ന് പ്രമേയം പറയുന്നു. പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്‌നവാസ് (പിഎംഎല്‍എന്‍) സര്‍ക്കാര്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തു. എന്നാല്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ പിപിപിയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പാസായി.

നിലവിലെ 5,000ത്തിന്റെ നോട്ടുകള്‍ അസാധുവാക്കിയാല്‍ വിപണികളില്‍ മാന്ദ്യമുണ്ടാകുമെന്നും ജനങ്ങള്‍ കൂടുതലായി വിദേശ കറന്‍സിയെ ആശ്രയിക്കുമെന്നും പാകിസ്ഥാന്‍ നിയമമന്ത്രി സഹിദ് ഹമിദ് പറഞ്ഞു. നിലവില്‍ വിനിമയത്തിലുള്ള ആകെ നോട്ടുകളുടെ എണ്ണം 340,000 കോടിയാണ്. അതില്‍ 102,000 കോടി നോട്ടുകള്‍ 5,000ത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.