പോലീസിനെതിരെ കോടിയേരി; യു.എ.പി.എ ദുരുപയോഗം ചെയ്യരുത്.

single-img
20 December 2016

kodiyeri

പോലീസ് യു.എ.പി.എ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് എഴുത്തുകാരനായ കമല്‍ സി ചവറയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പൊലീസ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്ത് യുഎപിഎ ചുമത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും വന്‍വിവാദമായ പശ്ചാത്തലത്തിലാണ് കോടിയേരി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. യുഎപിഎ ദുരുപയോഗം ചെയ്തത് ശരിയായില്ല. ഭീകരപ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് യുഎപിഎ ചുമത്തേണ്ടത്. കോടിയേരി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് ശരിയല്ല. എഴുത്തുകാരന്‍ കമല്‍ സി ചവറയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിനെതിരെ കേസെടുത്തത് പൊലീസിന്റെ തോന്ന്യാസമാണ്. അതേസമയം രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടും കമലിന് ജാമ്യം കിട്ടിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം കാരണമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. പൊലീസിന്റെ നയങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.