പമ്പാനദിയില്‍ മരണത്തെ മുഖാമുഖം കണ്ട ഒരിന്നലെയുണ്ട് കരുണിന്;കരുണ്‍ ചരിത്രത്തിലേക്ക് നടന്നത് മരണത്തില്‍ നിന്ന്

single-img
20 December 2016

screen-12-58-0620-12-2016
ചെന്നൈ:മരണത്തെ മുഖാമുഖം കണ്ട ഒരിന്നലെയുണ്ട് കേരളത്തിന്റെ അഭിമാനമായ കരുണിന് .ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മലയാളി താരം കരുണ്‍ നായര്‍ ചരിത്രത്തിലേക്ക് കാലു വെച്ചത് മരണത്തില്‍ നിന്നാണ്.കഴിഞ്ഞ ജൂലായിലെ മഴയുള്ള ദിവസം കരുണ്‍ ആറന്മുള വഴിപാട് വള്ളസദ്യക്കെത്തിയപ്പോള്‍ പള്ളിയോടം മറിഞ്ഞു. നീന്തലറിയുന്നതു കൊണ്ടു മാത്രമാണ കരുണ്‍് വള്ളത്തില്‍ പിടിച്ച് അന്ന് ജീവിതത്തിലേക്ക് തിരിച്ചു കയറിയത്.

ആ അപകടത്തിലാണ് കൂട്ടുകാരായ രാജീവും വിഷ്ണുവും മരിച്ചത.്ആറന്മുള ക്ഷേത്രക്കടവിന് കുറച്ച് മുന്നിലായി തോട്ടപ്പുഴശ്ശേരിക്കരയോട് ചേര്‍ന്ന് പള്ളിയോടം തിരിക്കുന്നതിനിടെ ഒരുവശം ചരിഞ്ഞ വള്ളത്തില്‍ വെള്ളം കയറി മുങ്ങുകയായിരുന്നു. പിന്നീട് പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ബോട്ടും വള്ളവുമായി വന്നാണ് കരുണിനെ കരയിലെത്തിച്ചത്.തനിക്കൊരു പുനര്‍ജന്മം സമ്മാനിച്ചത് നാട്ടുകാരാണെന്നും മരണത്തിന്റെ മുന്നില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നുമായിരുന്നു കരുണിന്റെ പ്രതികരണം. ചരിത്ര നായകനാകാന്‍ കാലം കരുണിനെ കാത്തുരക്ഷിക്കുകയായിരുന്നു. സഞ്ജു വി സാംസണിനൊപ്പം സിംബാബ്വേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കരുണ്‍ നാട്ടില്‍ തിരിച്ചെത്തി അധികം വൈകാതെയായിരുന്നു ആ അപകടം സംഭവിച്ചത്.

കരുണിന്റെ പിതാവ് കലാധരന്‍ നായര്‍ മാലക്കര മാളിയേക്കല്‍ ദിവാകരന്‍ നായരുടെയും ശങ്കരിയമ്മയുടെയും മകനാണ്. മാതാപിതാക്കള്‍ ഏറെക്കാലമായി ബംഗളൂരുവില്‍ സ്ഥിര താമസമായതിനാല്‍ നാടുമായി വലിയ ബന്ധമില്ല. കരുണിന്റെ മാതൃസഹോദരി ലതയും ഭര്‍ത്താവ് രാജീവ് ചന്ദ്രനും ചെങ്ങന്നൂരിലാണ് താമസം. ചെങ്ങന്നൂര്‍ കരുണഗിരിയില്‍ വീടാണ് പ്രേമയുടെ കുടുംബം.അമ്മ പ്രേമയുടെ അച്ഛന്‍ ടി. കെ. കരുണാകരന്‍ നായരുടെ പേരില്‍ നിന്നാണ് മാതാപിതാക്കള്‍ കരുണ്‍ നായര്‍ എന്ന് പേരിട്ടത്. ടി. കെ. കരുണാകരന്‍ നായര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്‍ജിനിയറായിരുന്നു. ശബരിമലയിലെ കൊടിമരം ആദ്യം നിര്‍മിക്കുന്ന കാലത്ത് കരുണാകരന്‍ നായരായിരുന്നു എന്‍ജിനിയര്‍.

മധ്യനിരയിലെ രണ്ട് താരങ്ങള്‍ പരിക്കിന്റെ പിടിയിലായതോടെയാണ് കരുണ്‍ ടീമിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനങ്ങളും ടീമിലേക്കുള്ള പ്രവേശം എളുപ്പമാക്കി. ഇന്ത്യന്‍ കുപ്പായമണിഞ്ഞ ആദ്യ രണ്ട് ടെസ്റ്റുകളിലും കാര്യമായൊന്നും ചെയ്യാന്‍ കരുണിന് ആയില്ല. എന്നാല്‍ രഞ്ജിയില്‍ കര്‍ണാടകത്തിനായി കളിക്കുന്ന കരുണിലെ പ്രതിഭയെ അടുത്തറിയുന്ന പരിശീലകന്‍ കുംബ്ലെയുടെ സാന്നിധ്യവും നായകന്‍ വിരാട് കൊഹ്ലി അര്‍പ്പിച്ച വിശ്വാസവും മൂന്നാം ടെസ്റ്റിലും കരുണിനെ ടീമിലെ മികച്ച താരങ്ങളിലൊരാളാക്കി