ശത്രുരാജ്യത്തെ ആരാധിച്ചാല്‍ പണി പാളും മക്കളേ; പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തെ ആരാധിച്ച ഇന്ത്യന്‍ ആരാധകനെതിരെ കേസ്

single-img
20 December 2016

shahid-afridi

ഡല്‍ഹി: പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തെ ആരാധിച്ച ഇന്ത്യന്‍ ആരാധകനെതിരെ കേസ്. ശത്രുരാജ്യമായ പാകിസ്താന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം ഷാഹിദ് അഫ്രീദിയുടെ കടുത്ത ആരാധകനായ ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം ജയിലിലായത്. അസ്സമിലെ ഹെയ്ല്‍കന്റിയില്‍ നടന്ന ഒരു ക്രിക്കറ്റ് മല്‍സരത്തിനിടെ അഫ്രീദിയുടെ പേരെഴുതിയ പാക് ജഴ്‌സിയണിഞ്ഞ് എത്തിയ റിപോണ്‍ ചൗധരിയെന്ന യുവാവാണ് കുടുങ്ങിയത്.

ബിജെപിയുടെ യൂത്ത് വിങിന്റെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. റിപോണിനെതിരേ ഐപിസി 120 (ബി), 294 എന്നിവ ചുമത്തിയതായി പോലിസ് അറിയിച്ചു. നേരത്തേ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കൊഹ് ലിയെ ആരാധിച്ച പാകിസ്താന്‍ വംശജനായ ഉമര്‍ ദരസ് ജയിലില്‍ ആയിരുന്നു. കോഹ്ലിയുടെ കടുത്ത ഫാന്‍ ആയ ഇയാള്‍ വീടിന്റെ മേല്‍ക്കൂരയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാള്‍ക്കെതിരെ 10 വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്.