മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രത്യേക പ്രവേശന പരീക്ഷയില്ല; പുതിയ തീരുമാനം അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാകും

single-img
20 December 2016

medical-exam

തിരുവനന്തപുരം: മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അടുത്ത അധ്യായന വര്‍ഷം മുതല്‍ കേരളത്തില്‍ പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. 2017-18 അദ്ധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് ഒഴികെ മെഡിക്കല്‍, ആയുഷ്, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണല്‍ പഠനമേഖലകളില്‍ കേരളം പ്രത്യേകിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തെണ്ടെന്നു ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നീറ്റ് റാങ്ക് ലിസ്റ്റ് ഇതിന് ബാധകമാക്കുകയും അതില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കുകയും ചെയ്യും.