റിപ്പര്‍ ജയാന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി പകരം പരോളില്ലാതെ ജീവിതാവസനം വരെ തടവ്

single-img
19 December 2016

news_img4724

കൊച്ചി: പുത്തന്‍വേലിക്കര കൊലപാതകക്കേസ് പ്രതി റിപ്പര്‍ ജയാന്ദന്റെ വധശിക്ഷ ഹൈകോടതി റദ്ദാക്കി. പകരം ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ചു. പ്രതികള്‍ക്ക് സാധാരണ ലഭിക്കാറുള്ള പരോള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടുണ്ട്.

കവര്‍ച്ചക്കിടെ പറവൂര്‍ സ്വദേശിനി ദേവകിയെ കൊലപ്പെടുത്തി കൈവെട്ടി മാറ്റി ആഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് കോടതി ഉത്തരവ്.
പുറത്തിറങ്ങിയാല്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പ്രതി ആവര്‍ത്തിക്കാന്‍ സാധ്യത പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് നേരത്തേ വധശിക്ഷക്ക് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ഈ വിധിക്കെതിരെ പ്രതി ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

2006 ഒക്ടോബര്‍ 2നാണ് പറവൂരിനടുത്തുള്ള പുത്തന്‍വേലിക്കര നെടുമ്പിള്ളി വീട്ടില്‍ രാമകൃഷ്ണന്റെ ഭാര്യ ദേവകി എന്ന ബേബിയെ കിടപ്പറയില്‍ വെച്ച് ജയന്ദന്‍ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാമകൃഷ്ണനെയും ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു. മാള ഇരട്ടക്കൊലക്കേസ് ഉള്‍പ്പെടെ ഏഴ് കൊലപാതകക്കേസുകളിലും 14 മോഷണക്കേസുകളിലും പ്രതിയാണ് റിപ്പര്‍ ജയന്‍ എന്നറിയപ്പെടുന്ന ജയാനന്ദന്‍.കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ തലക്കടിച്ച് പരിക്കേല്‍പ്പിക്കുന്നതിലാണ് ഇയാള്‍ക്ക് റിപ്പര്‍ എന്ന പേര് ലഭിച്ചത്. തൃശൂര്‍ മാള സ്വദേശി ജയാനന്ദന്‍ ജൂണില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം വാര്‍ഡില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ ഊട്ടിയില്‍ നിന്ന് ഇയാളെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.