റാങ്ക് ലിസ്റ്റില്‍ കയറിയെങ്കിലും പലരുടെയും നിയമനം അനിശ്ചിതാവസ്ഥയില്‍ തന്നെ; എച്ച്എച്ച്എസ്ടി റാങ്ക് ജേതാക്കളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണി സമരം തുടരുന്നു

single-img
19 December 2016

hsst
തിരുവനന്തപുരം: മലയാളികള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുക എന്നത്. അതിനായി ഊണും ഉറക്കവും വരെ നഷ്ടപ്പെട്ടു പഠിച്ച് പിഎസ്സിയുടെ ലിസ്റ്റില്‍ കയറായാലും അതു കൊണ്ടെന്നും കാര്യം നടക്കില്ല. തസ്തികളില്‍ എത്തുന്നതിന് മുന്‍പെ റാങ്കു ലിസ്റ്റുകള്‍ റദ്ദ് ചെയ്യുന്നതാണ് ഇത്തരത്തില്‍ ലിസ്റ്റില്‍ കയറിയിട്ടും പലര്‍ക്കും ജോലി നഷ്ടമാവുന്നത്. ഇതിനെതിരെ എച്ച്എസ്എസ്ടി റാങ്ക് ജേതാക്കളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഡിസംബര്‍ 15 മുതല്‍ പട്ടിണി സമരം ആരംഭിച്ചിരിക്കുകയാണ്.

ഹയര്‍സെക്കന്‍ഡറി വകുപ്പിലെ എല്ലാ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആവശ്യപ്പെട്ടിട്ടും അതുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടിണി സമരം. ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിന്റെ ഉത്തരവാദിത്വമില്ലായ്മ മൂലം ആറുമാസം കൊണ്ട് കാലവധി തീരുന്ന നിയമനങ്ങളില്‍ മിക്ക റാങ്കു ലിസ്റ്റുകളിലും 10 മുതല്‍ 20 ശതമാനം വരെ മാത്രമെ നിയമനം നടന്നിട്ടുള്ളു. നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഹയര്‍സെക്കന്‍ഡറി റാങ്ക് ഹോള്‍ഡേഴ്സ് ഇതിനു മുന്‍പും നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചരിന്നു.

ഹയര്‍ സെക്കണ്ടറി മേഖലയിലെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ മനസിലാക്കാതെ ഇനിയെരു തസ്തികയുടെയും റാങ്ക് ലിസ്റ്റ് നീട്ടില്ല എന്ന സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കിലും നിയമനങ്ങളെന്നും നടക്കുന്നില്ല. നിലവില്‍ ഹയര്‍ സെക്കണ്ടറിയില്‍ കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി ജൂനിയര്‍ ടു സീനിയര്‍ പ്രെമോഷന്‍ നടത്താതിരുന്നതിനാല്‍ ഇടക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ജൂനിയര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്തത് ലിസ്റ്റില്‍ ഉള്ളവരുടെ നിയമനം പാടെ ഇല്ലാതാക്കുകയാണ്.

നിലവില്‍ തുടര്‍ന്ന് പോന്ന സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി 1, 2 തവണ മാത്രം അവസരം ലഭിച്ച നിലവിലെ റാങ്ക് ഹോള്‍ഡേര്‍സ് പ്രായം കൊണ്ട് ഇനി ഒരു പരീക്ഷ എഴുതാന്‍ അവസരം കിട്ടാത്തവരാണ്. മാത്രമല്ല പുതിയ അപേക്ഷ പോലും ക്ഷണിക്കാത്തതിനാല്‍ പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരുവാന്‍ ഏറ്റവും ചുരുങ്ങിയത് രണ്ടര വര്‍ഷമെങ്കിലും വേണം. 2010ല്‍ അപേക്ഷ ക്ഷണിച്ചിരുന്നവരുടെ ലിസ്റ്റ് നിലവില്‍ വന്നത് 2014ല്‍ ആണ്.

നിലവില്‍ ജില്ലകള്‍ തിരിച്ച് നോക്കുമ്പോള്‍ 1779 ഒഴിവുകളാണ് ഉള്ളത്. ഇതിനായി വിവിധ പട്ടികകളിലായി കാത്തിരിക്കുന്നത് 25,498 പേരാണ്. എച്ച്.എസ്.എസ്.ടി പോസ്റ്റുകളില്‍ വരുന്ന ഒഴിവുകള്‍ നികത്തേണ്ടതിനെ പറ്റി സ്പെഷ്യല്‍ റൂള്‍സ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രമോഷനു വേണ്ടി ഒഴിവുകള്‍ നീക്കിയിരിപ്പു നടത്തുന്നതിന്റെ ന്യായീകരണമെന്താണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നത്.

180ലധികം പിഎസ്സി റാങ്ക് പട്ടികകളുടെ കാലവധിയാണ് ഡിസംബറിലും തുടര്‍ന്നുള്ള മാസങ്ങളിലുമായി അവസാനിക്കുന്നത്. എന്നാല്‍ ഇവയുടെ കാലാവധി നീട്ടി നല്‍കണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. പട്ടികയിലുള്ളവരെല്ലാം പ്രായപരിധി കടന്നവരായതിനാല്‍ സര്‍ക്കാര്‍ ജോലിക്കായി വര്‍ഷങ്ങള്‍ നീണ്ട ഇവരുടെ കാത്തിരിപ്പാണ് വെറുതെയാവുന്നത്.

റാങ്ക് പട്ടികകളുടെ കാലവധി നീട്ടികിട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ പല സമരങ്ങളും വെറുതെയായി. നിരവധി നിവേധനങ്ങളും നല്‍കിയിരുന്നെങ്കിലും ഒന്നു പോലും സര്‍ക്കാര്‍ കൈകൊണ്ടില്ല. വര്‍ഷങ്ങളോളം കാത്തിരിപ്പു ഉണ്ടെങ്കിലും നഷ്ടമാവുന്നത് അവരുടെ സ്വപ്നങ്ങളും കഷ്ടപ്പെട്ടു പഠിച്ച വിദ്യാഭ്യാസത്തിന്റെ മഹത്വം കൂടിയാണ്.