തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് സിപിഎം

single-img
19 December 2016

theatre

ന്യൂഡല്‍ഹി: സിനിമതീയറ്ററുകളില്‍ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും ഈ സമയം എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് സിപിഎം. അമിത ദേശീയത അടിച്ചേല്‍പ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍ കുടുതല്‍ ശക്തമായി തുടരാന്‍ കോടതി വിധി കാരണമാകുമെന്ന് സിപിഎം വ്യക്തമാക്കി.

ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്ക് ഒരുവിധ പിഴയും കോടതി വിധി നിര്‍ദ്ദേശിക്കുന്നില്ല. ആളുകളെ ഭീഷണിപ്പെടുത്താനും ശിക്ഷിക്കാനും ഇത് ഉപയോഗിക്കപ്പെടും. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തിരുവനന്തപുരത്ത് സിനിമ പ്രദര്‍ശനത്തിനുശേഷം ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തതിന് ചിലര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ദേശീയഗാനം തീയറ്ററുകളില്‍ കേള്‍പ്പിക്കണമെന്ന കോടതി വിധിയുമായി ബന്ധപ്പെട്ട് പീപ്പിള്‍സ് ഡെമോക്രസിയിലെ തിങ്കിങ് ടുഗദര്‍ എന്ന ചോദ്യോത്തര പംക്തിയിലെ പ്രതികരണത്തിലാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് നടന്ന ഐ എഫ് എഫ് കെ യില്‍ ദേശീയഗാനത്തെ ചൊല്ലി നിരവധി പ്രക്ഷോഭങ്ങളുണ്ടായിരുന്നു