യുവമോര്‍ച്ചയുടെ നിയന്ത്രണത്തിലാണോ കേരളപോലീസെന്ന് കവി സച്ചിദാനന്ദന്‍; കമല്‍ സി ചവറയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്

single-img
19 December 2016

 

k-satchitanandan1

കേരള പോലീസ് ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലാണോ അതോ യുവമോര്‍ച്ചയുടെ നിയന്ത്രണത്തിലാണോയെന്ന് കവി സച്ചിദാനന്ദന്‍. ഫെയ്സ്ബുക്ക് കുറിപ്പിലാണ് സച്ചിദാന്ദന്‍ പൊലീസ് നടപടിയെ വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നോവലില്‍ ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്ന ഭാഗങ്ങളുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു നടപടി.

ദേശീയ ഗാനവുമായി ബന്ധപ്പെട്ട് ചില നിര്‍ദ്ദോഷമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കമല്‍ സി ചവറയുടെ കസ്റ്റഡിയും സിനിമ സംവിധായകന്‍ കമലിന് നേരെയുള്ള യുവമോര്‍ച്ചയുടെ അതിക്രമവും പൊലീസ് ആരുടെ നിയന്ത്രണത്തിലാണെന്ന സംശയം ഉണ്ടാക്കുന്നതായി സച്ചിദാനന്ദന്‍ പറഞ്ഞു.

ദേശീയ ഗാനവുമായി ബന്ധപ്പെട്ട് കോടതി വിധിയെ അംഗീകരിക്കുകയാണ് കമല്‍ ചെയ്തതെന്നും അതിനെ ചോദ്യം ചെയ്യുകയല്ല ഉണ്ടായതെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരളപോലീസ് സമീപ കാലങ്ങളില്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിക്കുകയാണ് സച്ചിദാന്ദന്‍ ചെയ്തത്.