2016ലെ ലോക സുന്ദരി പ്യൂട്ടോറീക്കയുടെ സ്റ്റെഫാനി ഡെല്‍വാലെ ഇന്ത്യന്‍ സുന്ദരി ഏറെ പിന്നില്‍

single-img
19 December 2016

Miss Puerto Rico Stephanie Del Valle waves after winning the Miss World 2016 Competition in Oxen Hill, Maryland

പ്യൂട്ടോറീക്കയുടെ സ്റ്റെഫാനി ഡെല്‍വാലെ 2016ലെ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. മേരിലാന്‍ഡ് ഓക്സോണ്‍ ഹില്‍ എംജിഎം നാഷണല്‍ ഹാര്‍ബറില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മിസ് ഡോമിനികന്‍ റിപബ്ലിക്, മിസ് ഇന്തോനീഷ്യ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

117 സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്. മുന്‍ലോകസുന്ദരി മിരിയ ലാലഗുണയാണ് സെറ്റാഫിനിയെ കിരീടം അണിയിച്ചത്. ഇന്ത്യന്‍ സുന്ദരി പ്രിയദര്‍ശിനി ചാറ്റര്‍ജി മികച്ച 20 സുന്ദരികളുടെ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ മുന്നേറാന്‍ സാധിച്ചില്ല. ഡല്‍ഹി സ്വദേശിനിയാണ് പ്രിയദര്‍ശിനി.