റഷ്യയില്‍ വിമാനം തകര്‍ന്നു വീണ് 27 മരണം; വ്യോമസേനയുടെ ഐഎല്‍ 18 വിമാനമാണ് തകര്‍ന്നത്

single-img
19 December 2016

 

il-18_fsx_3

ഇന്നലെ പുലര്‍ച്ചെ ഇന്തോനേഷ്യയില്‍ വ്യോമസേനയുടെ വിമാനം അപകടത്തില്‍പ്പെട്ടതിനു പുറകെ റഷ്യയില്‍ വിമാനം തകര്‍ന്ന് 27 പേര്‍ മരിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഐ.എല്‍ 18 എന്ന വിമാനമാണ് തകര്‍ന്നത്.

സൈബീരിയയിലെ യാകൂട്ടിയ എന്ന സ്ഥലത്താണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തില്‍ 32 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. 5 പേര് രക്ഷപ്പെട്ടതായും സൂചനയുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഇന്തോനേഷ്യയിലുണ്ടായ അപകടത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് റഷ്യയിലും വിമാനപകടം ഉണ്ടായിരിക്കുന്നത്.