റെയില്‍വേയുടെ ചരക്ക്, യാത്ര നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു; കെഎസ്ആര്‍ടിസിയിലും യാത്രാ ചെലവ് കൂടും

single-img
19 December 2016

 

tvc

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ദ്ധനവിന് നീക്കം നടത്തുന്നു. ഇതിനായുള്ള ആലോചനകള്‍ റെയില്‍വെ വകുപ്പിന്റെ കീഴില്‍ ആരംഭിച്ചതായാണ് അറിയുന്നത്. ഇതിന് മുന്നോടിയായി ചരക്ക്, യാത്രാ നിരക്ക് നിശ്ചയിക്കാന്‍ റെയില്‍വേ ഡവലപ്മെന്റ് അതോറിറ്റിക്ക് രൂപം നല്‍കും. സബ്സിഡികള്‍ ഒഴിവാക്കി റെയില്‍വേ നിരക്ക് ഏകീകരിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.

പ്രതിവര്‍ഷം 30,000 കോടി രൂപയാണ് യാത്രാ നിരക്കിലെ സബ്സിഡി ഇനത്തില്‍ റെയില്‍വേ ചെലവാക്കുന്നത്. ചെയര്‍മാന്‍ ഉള്‍പ്പടെ നാല് അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് അതോറിറ്റി. അതോറിറ്റി രൂപീകരണം സംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം ഈ ആഴ്ച കേന്ദ്ര മന്ത്രിസഭയ്ക്ക് കൈമാറും. അതോറിറ്റി രൂപീകരിക്കുന്നതിന് പ്രധാനമന്ത്രിയും നീതി ആയോഗും അനുമതി നല്‍കിയിട്ടുണ്ട്.

അതിനിടെ ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയും ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ്ജ് ഏഴുരൂപയാക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. നിലവില്‍ ഇത് ആറുരൂപയാണ്. നഷ്ടത്തിലായ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ തിരിച്ചടി ആയിരിക്കുകയാണ് ഡീസല്‍ വില വര്‍ധന. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മിനിമം ചാര്‍ജ്ജ് ഏഴില്‍ നിന്നും ആറായി കുറച്ചത്. ഇത് വന്‍സാമ്പത്തിക പ്രതിസന്ധിയാണ് വരുത്തിവെച്ചിരിക്കുന്നതെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.