ഐ എസ് എൽ ഫൈനലിനു മുൻ ഇന്ത്യൻ നായകൻ ഐ.എം വിജയന് കേരള ഫുട്ബോൾ അസോസിയേഷൻ നൽകിയത് ജനറല്‍ ടിക്കറ്റ്

single-img
18 December 2016

16958741640_5aab9c5861_b
കൊച്ചി : ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തേയും മികച്ച ഫുട്ബോൾ പ്രതിഭ ഐ.എം വിജയന് കേരള ഫുട്ബോൾ അസോസിയേഷൻനിന്നും അവഹേളനം.ഐഎസ്എല്‍ ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന് ലഭിച്ചത് ജനറല്‍ ടിക്കറ്റ്. തന്നോടും മുന്‍ താരങ്ങളോടും അസോസിയേഷൻ കാട്ടിയത് കടുത്ത അവഹേളനമാണെന്നും കൊല്‍ക്കത്തയിലായിരുന്നെങ്കില്‍ തനിക്ക് ഇത്തരമൊരു അവഹേളനം നേടിടേണ്ടി വരില്ലായിരുന്നുവെന്നും ഐ.എം. വിജയന്‍ പ്രതികരിച്ചു.

അർഹതപ്പെട്ട വിഐപി ഗാലറി ടിക്കറ്റ് ചോദിച്ചപ്പോൾ സച്ചിനോടും നിത അംബാനിയോടും ചോദിക്കാൻ ഭാരവാഹികൾ അറിയിച്ചതായി വിജയൻ പറയുന്നു. വിജയന് ടിക്കറ്റ് നൽകാതിരുന്ന സംഘാടകർ സിനിമാ താരം നിവിൻ പോളിക്ക് വിഐപി ഗാലറി ടിക്കറ്റ് നൽകി.
ഫുട്‌ബോളുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ക്ക് വിഐപി പാസ് നല്‍കുമ്പോള്‍ സാധാരണക്കാരായ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. പന്തുകളി എന്താണെന്ന് പോലും അറിയാത്തവര്‍ക്കാണ് വിഐപി ടിക്കറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നതെന്ന് വിജയൻ പറഞ്ഞു.