പാംപേറിലുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ജവാനും വീരമൃത്യു

single-img
18 December 2016

ratheeshശ്രീനഗര്‍: കരസേന വാഹനവ്യൂഹത്തിനു നേരെ ജമ്മു കശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരില്‍ മലയാളി ജവാനും. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സി.രതീഷാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ, പൂനെ സ്വദേശി സൗരവ് നന്ദ്കുമാര്‍ എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.

ശ്രീനഗര്‍ ജമ്മു ദേശീയപാതയിലെ പാംപോറില്‍ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ ആള്‍ക്കൂട്ടത്തിലൂടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ഭീകരര്‍ സൈനികര്‍ക്കരുടെ നേര്‍ക്കു വെടിവയ്ക്കുകയായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയിലായതിനാല്‍ സൈന്യത്തിന് തിരിച്ചു വെടിയുതിര്‍ക്കാനായില്ല. ആക്രമണം നടത്തിയവര്‍ ബൈക്ക് ഉപേക്ഷിച്ചു ജനക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെട്ടു. ഇവര്‍ക്കായി പ്രദേശത്താകെ കര്‍ശനമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ ആരെയും കണ്ടെത്താനായില്ലെന്നു സൈനിക വക്താവ് അറിയിച്ചു. കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം വൈകിട്ടോടെ കണ്ണൂരിലെത്തിക്കും.