വെനിസ്വേല നോട്ട്​ പിൻവലിക്കൽ തീരുമാനം മരവിപ്പിച്ചു

single-img
18 December 2016

venezuela-economy
നോട്ട് അസാധുവാക്കല്‍ നടപടി വെനസ്വേല താത്കാലികമായി മരവിപ്പിച്ചു. വന്‍ പ്രക്ഷോഭവും കൊള്ളയും അരങ്ങേറിയതിന് പിന്നാലെയാണിത്. ഇന്ത്യ നടപ്പിലാക്കിയ നോട്ട് പിൻവലിക്കൽ തീരുമാനത്തിന് സമാനമായി വെനിസ്വേല അവരുടെ 100 ബൊളിവർ നോട്ട് പിൻവലിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.പിന്‍വലിച്ച 100 ബൊളിവര്‍ ബില്‍ നോട്ടുകള്‍ ജനവരി രണ്ടുവരെ ഉപയോഗിക്കാം.

രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന സമയത്ത് പ്രസിഡൻറ് നിക്കോളസ് മഡുറോ നോട്ട് പിൻവലിക്കൽ തീരുമാനം മരവിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഫലമായി പുതിയ 500 ബൊളിവറിെൻറ നോട്ട് അച്ചടിക്കാൻ കഴിഞ്ഞില്ലെന്നും ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു.

പഴയ നോട്ടുകള്‍ മാറ്റാന്‍ ജനങ്ങള്‍ക്ക് ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭവും കൊള്ളയും നടന്നത്. ആയിരക്കണക്കിന് കടകള്‍ നോട്ട് അസാധുവാക്കല്‍മൂലം അടയ്‌ക്കേണ്ടിവന്നു.

വെനിസ്വേലയിൽ കള്ളക്കടത്ത് വ്യാപകമാവുകയും പണപ്പെരുപ്പ നിരക്കിൽ വൻ വർധന ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് കറൻസി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.